ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂരപീഡനമെന്ന് പരാതി

വേങ്ങര: നവവധുവിന് ഭര്‍തൃവീട്ടില്‍ ക്രൂരപിഡനമെന്ന് പരാതി. വേങ്ങര ചുള്ളിപ്പറമ്പ് കൊളങ്ങാകത്ത് മുഹമ്മദ് ഫായിസിനെതിരെ (26)യാണ് കുച്ചേരിപ്പടി സ്വദേശിയായ യുവതി പരാതി നല്‍കിയത്.

മെയ് രണ്ടിനായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ആറാം ദിവസംമുതല്‍ ഭര്‍ത്താവ് മര്‍ദിക്കുന്നുവെന്നാണ് പരാതിയില്‍ പറയുന്ന ത് യുവതിയുടെ ശരീരത്തിലാ കെ മര്‍ദനമേറ്റതിന്റെ മുറിവു ണ്ട്. കര്‍ണപുടം തകരാറായി. നട്ടെല്ലിനും അടിവയറ്റിനും ക്ഷതമേറ്റിട്ടുണ്ട്. കൂടുതല്‍ സ്ത്രീ ധനം ചോദിച്ചായിരുന്നു മര്‍ദനം.

മെയ് 22ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. കേസില്‍ ഭര്‍ത്താവ് മുഹമ്മദ് ഫായിസ് ഒന്നാംപ്രതിയാണ്. മലപ്പുറം വനിതാ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റ ചെയ്ത കേസ് നിലവില്‍ അന്വേഷി ക്കുന്നത് വേങ്ങര പൊലീസാണ്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top