Section

malabari-logo-mobile

മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

HIGHLIGHTS : കൊല്ലം:  മദ്യലഹരില്‍ സ്‌കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പോലിസ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പോലീസ് സ്‌റ്റേഷനി...

കൊല്ലം:  മദ്യലഹരില്‍ സ്‌കൂട്ടര്‍ യാത്രികയോട് അപമര്യാദയായി പെരുമാറിയ പോലിസ് എസ്‌ഐക്ക് സസ്‌പെന്‍ഷന്‍.

കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അജിത്ത് കുമാറിനെയാണ് സസ്‌പെന്‌റ് ചെയ്തത്. വാഹനപരിശോധനക്കിടെ മദ്യലഹരിയിലായിരുന്ന എസ്‌ഐ യുവതിയെ തടഞ്ഞ് നിര്‍ത്തി അസഭ്യം പറഞ്ഞെന്നും ലൈസന്‍സ് തട്ടിപറിച്ചെന്ന പരാതിയിലാണ് നടപടി.

sameeksha-malabarinews

ഇയാള്‍ ഡ്യൂട്ടിയിലില്ലായിരുന്ന സമയത്താണ വാഹനപരിശോധനയെന്ന പേരില് തടഞ്ഞുനിര്‍ത്തി യുവതിയെ അപമാനിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇയാള്‍ ആ സമയത്ത് മദ്യലഹരിയിലായിരുന്നുവെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.

ഇതേ തുടര്‍ന്ന കൊല്ലം ജില്ലാ പോലീസ് മേധാവി എസ്‌ഐയെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.

 

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!