കൊല്ലം ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച വയോധികിനെ മര്‍ദ്ധിക്കുകയും, മുഖത്തടിക്കുയും ചെയ്‌ത ട്രെയിനി എസ്‌ഐയെ സ്ഥലം മാറ്റി. നടപടിയുടെ ഭാഗമായി കെഎപി 5 ബറ്റാലിയിനിലേക്കാണ് മാറ്റിയത്. അന്വേഷണത്തെ തുടര്‍ന്ന കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
പോലീസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന വൃദ്ധനെ എസ്‌ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ദ്യശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയുമായിരുന്നു.
ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് നടപടിക്കെതിരെ കടുത്ത വിമ്രര്‍ശനമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് നടപടി.




