സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ ഉടന്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനം. ഈ അവസരത്തില്‍ ബാറുകള്‍ തുറക്കുന്നത് ഉചിതമല്ലെന്നാണ് വിലയിരുത്തല്‍. ബിയര്‍, വൈന്‍ പാര്‍ലറുകളും തുറക്കില്ല. കൊവിഡ് വ്യാപനം കുറഞ്ഞതിന് ശേഷം ഇക്കാര്യം തീരുമാനിക്കാം എന്നാണ് നിലവിലെടുത്തിരിക്കുന്ന തീരുമാനം.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതി നല്‍കിയ പശ്ചാത്തലത്തിചല്‍ ബാറുകള്‍ തുറക്കുന്ന കാര്യം കൂടി പരിഗണിക്കണമെന്ന് ബാര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ബാറുകളില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ നേരത്തെ തള്ളിയിരുന്നു.കേന്ദ്രം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്ത് 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്.

 

Share news
error: Content is protected !!
Scroll to Top