സ്റ്റുഡിയോയില്‍ വെച്ച് ചാനല്‍ അവതാരിക ആത്മഹത്യക്ക് ശ്രമിച്ചു

7e831b21bf3d3813c4d69570a255a0b5_Mദില്ലി : വാര്‍ത്ത അവതാരിക ചാനല്‍ ഓഫീസില്‍ വെച്ച് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ ഇന്ത്യ ടിവി അവതാരികയായ തനു ശര്‍മ്മ (31) നെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നോയിഡ സെക്ടര്‍ 85 ലെ ഓഫീസില്‍ വെച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്.  ചാനല്‍ ജീവനക്കാര്‍ ഉടന്‍ തന്നെ തനുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് സഹപ്രവര്‍ത്തകര്‍ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസ് പറയുന്നത്. ഫെബ്രുവരിയില്‍ ചാനലില്‍ ചേര്‍ന്ന യുവതി രണ്ട് സീനിയര്‍ ഉദേ്യാഗസ്ഥരെ കുറ്റപ്പെടുത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന് ശേഷമാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

കുറച്ച് ദിവസം മുമ്പ് ചാനലിലെ ചില സഹപ്രവര്‍ത്തകര്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ഇതേ തുടര്‍ന്ന് സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ രാജി വെക്കുന്നത് കാണിച്ച് ഇവര്‍ എസ്എംഎസ് അയച്ചു. ഈ മെസേജ് കിട്ടിയ ഇയാള്‍ ഇത് ചാനലിന്റെ എച്ച്ആര്‍ വിഭാഗത്തിന് അയച്ചു നല്‍കി.  ഈ മെസേജ് രാജിയായി കണക്കിലെടുത്ത് റിപ്പോര്‍ട്ടറെ ചാനലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.  ഈ സംഭവത്തോടെ താന്‍ മാനസികമായി തളര്‍ന്നു എന്നും ജീവനൊടുക്കാന്‍ പോകുയാണെന്നും ഫെയ്‌സ്ബുക്കില്‍ ഇവര്‍ കുറിച്ചിടുകയും ചെയ്തു.  സഹപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയതായും പീഡിപ്പിച്ചതായും കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.  സംഭവത്തില്‍ പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top