വിദ്യാലയ ശുചിത്വത്തിനായി നിയമം തയ്യാറാക്കി വിദ്യാര്‍ത്ഥികള്‍

ശുചിത്വത്തിനായി അസംബ്ലിയില്‍ ബില്‍ അവതരിപ്പിച്ച്
പരപ്പനങ്ങാടിയിലെ എസ്.എന്‍.എം.എച്ച്.എസ്.എസ് എന്‍.എസ്.എസ് വിദ്യാര്‍ത്ഥികള്‍. വിദ്യാലയത്തിലെ ചെറിയ ശുചിത്വ പ്രശ്‌നങ്ങള്‍ കണ്ടെത്തി അതിനൊക്കെ ചെറിയ ശിക്ഷകള്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

പ്ലാസ്റ്റിക് ബോട്ടില്‍, തെര്‍മോക്കോള്‍ , ച്യൂയിംഗം , പേപ്പര്‍ ഗ്ലാസുകള്‍ , അലുമിനിയം ഫോയില്‍ തുടങ്ങിയ വക്ക് ഈ നിയമം നിരോധനമേപ്പെടുത്തുന്നു. മിഠായിക്കവറുകള്‍, ഉപയോഗ ശൂന്യമായ പേന, പെന്‍സില്‍ തുടങ്ങിയ വസ്തുക്കള്‍ക്ക് ഈ നിയമം നിയന്ത്രണമേര്‍പ്പെടുത്തുന്നു.

നിയമ ലംഘനങ്ങള്‍ക്ക് ബോധവല്‍ക്കരണം, ചെറിയ പിഴ തുടങ്ങിയ ശിക്ഷകളും വ്യവസ്ഥ ചെയ്യുന്നു. മുഖ്യമന്ത്രിയായി നജ , ശുചിത്വ മന്ത്രിയായി സിനാന്‍ അയൂബ്, പ്രതിപക്ഷ നേതാവായി ഇന്‍ഷ ഫാത്തിമ, സ്പീക്കറായി ആദില്‍ ഹസ്സന്‍ തുടങ്ങിയവര്‍ സഭയില്‍ തിളങ്ങി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top