തിരൂര്‍ മുസ്ല്യാരങ്ങാടിയില്‍ അനധികൃത ലോട്ടറി ചൂതാട്ടം നടത്തുന്നയാളെ പിടികൂടാന്‍ എത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമം. തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘത്തെയാണ് പ്രതിയായ കണ്ണംകുളം സ്വദേശി അഹമ്മദ് ഷാഫി (36)യും ബന്ധുക്കളും ചേര്‍ന്ന് ആക്രമിച്ചത്.
പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് ഇയാളെ കസ്റ്റഡിയിലെടുത്തു. അനധികൃത ലോട്ടറി ചൂതാട്ട സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നും ചൂതാട്ടത്തിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ നിരീക്ഷിച്ചാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്.
അക്രമത്തില്‍ എസ്‌ഐ സജേഷ് സി ജോസിന് പരിക്കേറ്റു. ചൂതാട്ട സംഘത്തിലെ മറ്റുള്ളവര്‍ക്കായി കര്‍ശന നിരീക്ഷണം നടത്തുകയാണെന്ന് തിരൂര്‍ ഡിവൈഎസ്പി കെ എം ബിജു പറഞ്ഞു.




