Section

malabari-logo-mobile

വീണുകിട്ടിയ ഇടവേളയില്‍ താളത്തില്‍ കൊട്ടിക്കയറി വിദ്യാര്‍ത്ഥികള്‍; ദൃശ്യങ്ങള്‍ വൈറല്‍

HIGHLIGHTS : Students burst into rhythm during the fall break; The footage went viral

കോഴിക്കോട്: ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ സ്‌കൂളിലെ കുട്ടികള്‍ ബെഞ്ചില്‍ താളത്തില്‍ കൊട്ടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. മന്ത്രി വി ശിവന്‍കുട്ടിയാണ് ഈ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.

കോഴിക്കോട് ജില്ലയിലെ തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ത്ഥികളായ ആദ്യദേവ് , ഭഗത് ,നിലവ് കൃഷ്ണ, മുഹമ്മദ് റൈഹാന്‍ എന്നിവര്‍ പേനയും പെന്‍സിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറുന്ന ദൃശ്യങ്ങളാണ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായത്.

sameeksha-malabarinews

ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ ഹിന്ദി ടീച്ചറായ അനുസ്മിത ക്ലാസ് വരാന്തയിലൂടെ നടന്നപ്പോഴാണ് മനോഹരമായ താളവും കുട്ടികളുടെ ശബ്ദവും കേട്ടത്. തുടര്‍ന്ന് ടീച്ചര്‍ കുട്ടികളുടെ കലാവിരുത് ഫോണില്‍ പകര്‍ത്തുകയായിരുന്നു. പേനയും പെന്‍സിലും ബോക്സും ഉപയോഗിച്ച് ക്ലാസിനിടയില്‍ വീണുകിട്ടിയ ഒരു ഇടവേളയില്‍ കൊട്ടിക്കയറിയപ്പോള്‍ വിരിഞ്ഞത് ആഹാദത്തിന്റെ സ്വരമേളം തന്നെയാണെന്ന് മന്ത്രി വീഡിയോ പങ്കുവച്ചുകൊണ്ട് ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

ഞാന്‍ പഠിച്ച കാലത്ത് ഇങ്ങനെ ചെയ്യുന്നവര്‍ക്ക് അടിയായിരുന്നു പ്രതിഫലം. കാലം മാറി. ടീച്ചര്‍മാരും-

സൂപ്പര്‍… ഇതൊക്കെയാണ് ശരിക്കും ആ പഴയകാല കലാലയ ജീവിതത്തിന്റെ പച്ചയായ ഓര്‍മ്മകള്‍

എന്റെ പൊന്നോ നമ്മള് പണ്ട് ബെഞ്ചില്‍ വെറുതെ ഒന്ന് കൊട്ടിയപ്പോള്‍ മാഷ് വന്ന് ചെവിയുടെ ഉറപ്പ് പരിശോധിച്ചത് ഇന്നും മറന്നിട്ടില്ല. ആര്‍ക്ക് പോയി കേരളത്തിന്റെ ശിവമണി അതോടുകൂടി അവസാനിച്ചു. ഇന്നത്തെ മാഷാണ് മാഷ് –

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!