HIGHLIGHTS : Elathur train fire: Act of terrorism, Shahrukh Saifi is the only accused; NIA charge sheet
ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഷാരൂഖ് സെയ്ഫിയെ മാത്രം പ്രതിയാക്കിയാണ് കുറ്റപത്രം. ഭീകരവാദ പ്രവര്‍ത്തനമാണ് നടന്നതെന്ന് എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.
ആക്രമണത്തിന് കേരളം തെരഞ്ഞെടുത്തത് ആളെ തിരിച്ചറിയാതിരിക്കാനാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് സെയ്ഫി തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. പാകിസ്ഥാനില്‍ നിന്നുള്ള തീവ്ര നിലപാടുള്ള മതപ്രഭാഷകരെ സെയ്ഫി സമൂഹമാധ്യമങ്ങളിലൂടെ പിന്തുടര്‍ന്നിരുന്നു. ജനങ്ങള്‍ക്കിടയില്‍ ഭീതി ഉണ്ടാക്കിയശേഷം തിരികെ മടങ്ങാനായിരുന്നു സെയ്ഫിയുടെ പദ്ധതി എന്നും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.

ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിക്കുകയും പത്തോളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു