Section

malabari-logo-mobile

കളഞ്ഞുകിട്ടിയ സ്വര്‍ണം വീട്ടമ്മയ്ക്ക് തിരിച്ച് നല്‍കി വിദ്യാര്‍ത്ഥിനി

HIGHLIGHTS : Student returns lost gold to housewife

തിരൂരങ്ങാടി: കളഞ്ഞുകിട്ടിയ സ്വര്‍ണം വീട്ടമ്മയ്ക്ക് തിരിച്ച് നല്‍കി വിദ്യാര്‍ത്ഥിനി മാതൃകയായി. ബുധനാഴ്ച ചെമ്മാട് ബ്ലോക്ക് റോഡില്‍ നിന്നും ഒന്നര പവന്റെ പാദസരം ചെട്ടിപ്പടി സ്വദേശിയും എം.ഇ.എസ് ആസ്മാബി കോളജ് കൊടുങ്ങല്ലൂര്‍ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിനിയുമായ നിലു സജ്‌നയ്ക്കാണ് കളഞ്ഞു കിട്ടിയത്. സ്വര്‍ണം അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥിനി തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു.

വ്യാഴായ്ച തെയ്യാല മേലേക്കാട്ട് വീട്ടില്‍ തസ്ലീന എന്ന വീട്ടമ്മയില്‍ നിന്ന് സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി ലഭിച്ചു. പരാതിക്കാരിയെ വിളിച്ച് വരുത്തി അന്വേഷിച്ചപ്പോള്‍ ഉടമ വീട്ടമ്മ തന്നെയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

sameeksha-malabarinews

സ്വര്‍ണം തിരിച്ചു നല്‍കാന്‍ മാതൃകാപരമായ പ്രവര്‍ത്തി ചെയ്ത വിദ്യാര്‍ത്ഥിയെ പൊലീസ് വിളിച്ചുവരുത്തി. തിരൂരങ്ങാടി എസ്.ഐ അഹമ്മദ്കുട്ടി, സ്റ്റേഷന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനില്‍കുമാര്‍ എന്നിവരുടെ സാനിദ്ധ്യത്തില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ വെച്ച് വിദ്യാര്‍ത്ഥിനി നിലു സജ്‌ന ഉടമസ്ഥയായ വീട്ടമ്മ തസ്ലീനക്ക് സ്വര്‍ണം തിരിച്ച് നല്‍കി. ഈ കാലഘട്ടത്തില്‍ ഇത്തരം നന്മ പ്രവര്‍ത്തി ചെയ്ത വിദ്യാര്‍ത്ഥിനി നിലു സജ്‌ന മറ്റുള്ളവര്‍ക്ക് ഒരു മാതൃകയാണെന്ന് തിരൂരങ്ങാടി സി.ഐ കെ.പി സുനില്‍കുമാര്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!