സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംയുക്ത പാസിങ് ഔട്ട് പരേഡ്

ബി.ഇ.എം.എച്ച്.എസ്.എസ്. പരപ്പനങ്ങാടിയിലെയും എം.വി.എച്ച്.എസ്.എസ്. അരിയല്ലൂരിലെയും എസ്പിസി സൂപ്പര്‍ സീനിയര്‍ കേഡറ്റുകളുടെ പാസിങ്ങ് പരേഡ് ബി.ഇ.എം.എച്ച്.എസ്.എസില്‍ വെച്ച് നടന്നു. പരപ്പനങ്ങാടി പോലീസ് . സിഐ ശ്രീ. ജിനേഷ് സേര്‍ സെറിമോണിയല്‍ പരേഡിനു സല്യൂട്ട് സ്വീകരിച്ചു.

കുട്ടികളുടെ വര്‍ണശഭള മായ പരേഡ് വീക്ഷിക്കുവാന്‍ പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശ്രീ ഉസ്മാന്‍ , വാര്‍ഡ് കൗണ്‍സിലര്‍ കാര്‍ത്തികേയന്‍, സിഎസ്‌ഐ കോര്‍പ്പറേറ്റ് മാനേജര്‍ ശ്രീ സുനില്‍ പുതിയാട്ടില്‍, ഒഎസ്എ പ്രസിഡന്റ് അരവിന്ദന്‍, ഹെഡ്മിസ്‌ട്രെസ് റെനറ്റ് ഷെറിന സെല്‍വരാജ്, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍, മദര്‍ പിടിഎ അംഗങ്ങള്‍, മാധവാനന്ദ സ്‌കൂള്‍ പിടിഎ, എംപിടിഎ അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

എസ്പിസി യുടെ സിപിഒ മാരായ ബിന്ദ്യ ടീച്ചര്‍, റയോണ്‍ മാഷ്, സ്മിത ടീച്ചര്‍, സുധീഷ് സാര്‍ എന്നിവര്‍ പരേഡ് പരിശീലിപ്പിച്ചു. കേഡറ്റുകള്‍ക്ക് ട്രോഫിയും, മെഡലുകളുംനല്‍കി.

Share news
error: Content is protected !!
Scroll to Top