ഓണ്‍ലൈന്‍ ട്രേഡിംഗില്‍ പണം നഷ്ടപ്പെട്ടു; കോഴിക്കോട് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ ഒന്‍പതാം നിലയില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട് എന്‍ഐടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വിദ്യാര്‍ത്ഥി ചാടി മരിച്ചു. തെലങ്കാന സ്വദേശി യശ്വന്ത് ആണ് മരിച്ചത്. ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഒമ്പതാം നിലയില്‍ നിന്നുമാണ് യശ്വന്ത് താഴേക്ക് ചാടിയത്. എന്‍ ഐ ടിയില്‍ രണ്ടാം വര്‍ഷ ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ആണ്.

ഓണ്‍ലൈന്‍ ട്രേഡിംഗ് ഉള്‍പ്പെടെ നടത്തി പണം നഷ്ടപ്പെട്ടത്തിലെ മനോവിഷമം മൂലമാണ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതെന്ന് പൊലീസ് പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top