Section

malabari-logo-mobile

സ്വര്‍ണമാല ധരിച്ച് കളിക്കാനിറങ്ങി ജുല്‍സ് കുന്‍ഡെ; കളി നിര്‍ത്തി അഴിച്ചെടുത്തു

HIGHLIGHTS : Jules Kunde came out to play wearing a gold necklace

ദോഹ:  പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്ന ഇന്നലെ  മത്സരത്തിനിടെ കളിയുടെ ആദ്യ പകുതിയില്‍ കളി നിര്‍ത്തി റഫറി ജൂലസ് കൂണ്ടെയോട് കഴുത്തിയെ മാല ഊരാന്‍ ആവശ്യപ്പെട്ടു. രണ്ട് സ്വര്‍ണ മാല അണിഞ്ഞാണ് കൂണ്ടെ കളിച്ചിരുന്നത്. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് (ഐഎഫ്എബി) ചട്ടം നാല് അനുസരിച്ച്, മത്സരങ്ങളില്‍ ആഭരണങ്ങള്‍ ധരിക്കുന്നത് നിയമവിരുദ്ധമാണ്.

റഫറിയുടെ നിര്‍ദേശം വന്നതോടെ ഫ്രാന്‍സ് ടീമിന്റെ ഒരു സ്റ്റാഫ് ടച്ച്ലൈനില്‍ നിന്ന് കൊണ്ട് കൂണ്ടെയുടെ ചെയിന്‍ അഴിച്ചെടുത്തു.

sameeksha-malabarinews

അദ്ദേഹത്തിന്റെ മാലയില്‍ എന്തായിരുന്നുവെന്ന് തനിക്ക് അറിയില്ലെന്ന് ഫ്രാന്‍സ് പരിശീലകന്‍ ദിദിയര്‍ ദെഷാംസ് പറഞ്ഞു. കൂണ്ടെ അന്ധവിശ്വാസിയാണ്. പരിശീലനത്തിനിടെ പോലും താരം മാല ധരിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!