Section

malabari-logo-mobile

യഥാര്‍ത്ഥ ജീവിതാവിഷ്‌കാരങ്ങളിലൂടെ മലയാള സിനിമ കൂടുതല്‍ ജനപ്രിയമാകുന്നതായി മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Minister Veena George says Malayalam cinema is becoming more popular through real-life scenes

മനുഷ്യ ജീവിതത്തിന്റെ യഥാര്‍ത്ഥ ആവിഷ്‌കാരങ്ങളിലൂടെ സമകാലിക മലയാള ചിത്രങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് . സമീപകാലത്തെ ചില സ്ത്രീപക്ഷ ചിത്രങ്ങള്‍ക്ക് പ്രമേയപരമായി വ്യക്തമായ രാഷ്ട്രീയമുണ്ട്. അത്തരം ചിത്രങ്ങളെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതായും മന്ത്രി പറഞ്ഞു.

മാനവികതയെ ഉയര്‍ത്തിക്കാട്ടുന്ന ചിത്രങ്ങള്‍ക്കാണ് രാജ്യാന്തര ചലച്ചിത്രമേള പ്രാധാന്യം നല്‍കുന്നത് . അതിനൊപ്പം വനിതാ സംവിധായകരുടെ ചിത്രങ്ങള്‍ക്ക് കേരളാ രാജ്യാന്തര മേള വലിയ പ്രാധാന്യം നല്‍കുന്നുന്നുണ്ട് . ലോക സിനിയിലെ വനിതകളുടെ മുന്നേറ്റത്തിന്റെ പ്രതിഫലനം മലയാളത്തിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു .

sameeksha-malabarinews

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷനായിരുന്നു. അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേം കുമാര്‍ , സെക്രട്ടറി സി അജോയ് ,ആര്‍ട്ടിസ്റ്റിക് ഡയറക്റ്റര്‍ ദീപികാ സുശീലന്‍,പി ആര്‍ ഡി അഡീഷണല്‍ ഡയറക്റ്റര്‍ കെ .അബ്ദുള്‍ റഷീദ് , ഫെസ്റ്റിവല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!