തിരൂരങ്ങാടി : ബസ്സില്‍ കയറും മുമ്പെ മുന്നോട്ടെടുത്തത്തിനാല്‍ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചു വീണു വിദ്യാര്‍ഥിനിക്ക് പരിക്ക്. തിരൂരങ്ങാടി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (17) ക്കാണ് പരിക്കേറ്റത്.
കരിപറമ്പില്‍ നിന്ന് പുകയൂരിലേക്ക് താമസം മാറിയ കോട്ടുവാലക്കാട് കാശിയുടെ മകളാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.
ഇന്ന് വൈകുന്നേരം 4 10നാണ് അപകടം. തിരൂരങ്ങാടി ബസ്റ്റോപ്പില്‍ വച്ചാണ് അപകടം നടന്നത്
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




