Section

malabari-logo-mobile

തെരുവ് നായ ആക്രമണത്തില്‍ നിന്ന് മദ്രസ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്;സംഭവം തിരൂരങ്ങാടിയില്‍

HIGHLIGHTS : Student escapes from stray dog ​​attack in Thirurangadi

തിരൂരങ്ങാടി: മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. തിരൂരങ്ങാടി കെസി റോഡിലാണ് മദ്രസയിലേക്ക് പോവുകയായിരുന്ന എംകെ ഫൈസലിന്റെ മകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റസല്‍ തൊട്ടടുത്ത വീട്ടിലെ മറ്റത്ത് മുല്ലക്കോയ എന്നയാളുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷപ്പെട്ടത്.

ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന റസലിന് പിന്നാലെ തെരുവ് നായ കടിക്കാനായി ഓടിയടുക്കുകയായിരുന്നു. അല്പ ദൂരം ഓടിയ റസല്‍ മറ്റത്ത് മുല്ലക്കോയയുടെ വീടിനു മുമ്പില്‍ വച്ച് നിസ്സഹായനായി നിന്നു. തെരുവു നായ കടിക്കാനായി അടുത്തപ്പോള്‍ റസല്‍ നിലവിളിച്ചു. ഈ സമയമാണ് രക്ഷകനായി മറ്റത്ത് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തി തെരുവു നായയെ ഓടിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിലും നായയുടെ ശബ്ദുവും കേട്ടാണ് താന്‍ ഓടിയെത്തിയതെന്ന് മറ്റത്ത് മുല്ലക്കോയ പറഞ്ഞു.

sameeksha-malabarinews

പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന പരാതിയും ഉണ്ട്. പുലര്‍ച്ചെ പള്ളിയിലേക്കും മദ്രസയിലേക്കും മറ്റും പോകുന്നവര്‍ക്ക് വലിയ ഭീഷണിയാകുകയാണ് തെരുവ് നായകള്‍. ജീവന് ഭീഷണിയാകുന്ന ഇത്തരം തെരുവ് നായ്ക്കളെ ഇവിടെ നിന്നും മാറ്റാന്‍ അധികൃതര്‍ ഉടനടി നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!