കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പയ്യാനക്കല്‍ കപ്പക്കല്‍ സ്വദേശി യഹിയ(17) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുറ്റിച്ചിറ കുളത്തില്‍ നീന്താന്‍ എത്തിയപ്പോള്‍ അപകടം. ഫയര്‍ഫോഴ്‌സ് എത്തി കുട്ടിയെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
നീന്തല്‍ അറിയുന്ന കുട്ടിയാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഓരോ ദിവസവും കുളത്തില്‍ നീന്താന്‍ എത്തുന്നത്. എന്നാല്‍ ഇവിടെ വേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു



