
തിരൂരങ്ങാടി:മൂന്നിയൂര്‍ പാറക്കടവ് പട്ടിശ്ശേരി പാടത്തെ വെള്ളക്കെട്ടില്‍ വീണ് ദര്‍സ് വിദ്യാര്‍ത്ഥി മരണപ്പെട്ടു.ഇന്ന് വൈകുന്നേരം ആണ് സംഭവം .പാറക്കടവ്
കല്ലു പറമ്പന്‍ അബ്ദുലത്തഫിന്റെമകന്‍ മുഹമ്മദ് മുസ്തഫ (11) എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. വീടിന്റെ തൊട്ടടുത്ത വയലിന്റെ അടുത്ത് ചെരിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ വയലില്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.എടരിക്കോട് പള്ളി ദര്‍സിലാണ് കുട്ടി പഠിക്കുന്നത്.മുഹറം അവധിക്ക് നാട്ടിലെത്തിയതാണ്.
മാതാവ് സുമയ്യ.സഹോദരിമാര്‍ ഹന്ന,അഫിയ,ഫാത്തിമ സുഹ്‌റ,ആമിന.
മൃതദ്ദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ ആണ് സൂക്ഷിച്ചിരിക്കുന്നത്.



