Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍

HIGHLIGHTS : Calicut University News

sameeksha-malabarinews
കാലിക്കറ്റില്‍ അന്താരാഷ്ട്ര സസ്യശാസ്ത്ര സമ്മേളനം

വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ അജൈവിക സമ്മര്‍ദ സാഹചര്യങ്ങളുടെ ഭീഷണി മറികടക്കാന്‍  സസ്യങ്ങള്‍ നടത്തുന്ന പ്രതികരണങ്ങള്‍ വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര സമ്മേളനവും ശില്പശാലയും. ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 4 വരയാണ് സര്‍വകലാശാലാ ബോട്ടണി പഠനവിഭാഗവും ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ പ്ലാന്റ് ഫിസിയോളജിയും ചേര്‍ന്നു നടത്തുന്ന പരിപാടി. കാര്‍ഷിക വിളകളുടെ വളര്‍ച്ചയും ഉത്പാദന ക്ഷമതയും കുറയ്ക്കുന്ന പാരിസ്ഥിതിക സമ്മര്‍ദങ്ങള്‍ ഏറെയുണ്ട്. വരള്‍ച്ച, വെള്ളപ്പൊക്കം, ലവണാംശം, ഘനലോഹങ്ങള്‍, താപനിലയിലെ തീവ്രത, വികിരണങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഈ ഭീഷണികള്‍ മറികടക്കാന്‍ സസ്യങ്ങള്‍ സൃഷ്ടിക്കുന്ന ബയോകെമിക്കല്‍, ഫിസിയോളജിക്കല്‍ പ്രതികരണങ്ങളെക്കുറിച്ചുള്ള പഠനങ്ങളുടെ പ്രബന്ധാവതരണങ്ങള്‍ സമ്മേളനത്തില്‍ നടക്കും. പ്രകാശ സംശ്ലേഷണ ഗവേഷണ മേഖലയില്‍ നിരവധി സംഭാവനകള്‍ നല്‍കിയ പ്രഗത്ഭ ശാസ്ത്രജ്ഞന്‍ പ്രൊഫ. ഗോവിന്ദ്ജിയെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യക്കകത്തും പുറത്തുമുള്ള സസ്യശാസ്ത്രജ്ഞര്‍ പങ്കെടുക്കുമെന്ന് ബോട്ടണി പഠനവകുപ്പ് മേധാവി ഡോ. ജോസ് ടി. പുത്തൂര്‍ അറിയിച്ചു. പരിപാടിയുടെ ലഘുപത്രിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ എന്നിവര്‍ പ്രകാശനം ചെയ്തു.

ഫോട്ടോ- കാലിക്കറ്റ് സര്‍വകലാശാല ആതിഥ്യമേകുന്ന അന്താരാഷ്ട്ര സസ്യശാത്ര സമ്മേളനത്തിന്റെയും ശില്പശാലയുടെയും ബ്രോഷര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ്, പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, ഡോ. ജോസ് ടി. പുത്തൂര്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്യുന്നു.

ഗാര്‍ഡനര്‍ വാക്-ഇന്‍-ഇന്റര്‍വ്യു

കാലിക്കറ്റ് സര്‍വകലാശാലയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സി.എല്‍.ആര്‍. ഗാര്‍ഡനനര്‍മാരെ നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യു നടത്തുന്നു. 10-ന് രാവിലെ 10 മണിക്ക് ഭരണവിഭാഗത്തിലെ ഐ.ക്യു.എ.സി. ഹാളിലാണ് ഇന്റര്‍വ്യു. 2022 ജനുവരിയില്‍ 40 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. പ്രതിദിനം 675 രൂപയും പ്രതിമാസം പരമാവധി 18225 രൂപയുമാ വേതനം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.    എസ്.ഡി.ഇ. കോണ്‍ടാക്ട് ക്ലാസ്സ്

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ ബി.എ., ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സ് 20-ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ ഐ.ഡി.കാര്‍ഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2400288, 2407356, 2407494.

ബി.എഡ്. കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ്

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. ഏപ്രില്‍ 2022 പരീക്ഷയുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 22 മുതല്‍ 26 വരെ ജി.സി.ടി.ഇ. കോഴിക്കോട്, ഐ.എ.എസ്.ഇ. തൃശൂര്‍, ഫാറൂഖ് ട്രെയ്‌നിംഗ് കോളേജ് കോഴിക്കോട്, എന്‍.എസ്.എസ്. ട്രെയനിംഗ് കോളേജ് ഒറ്റപ്പാലം എന്നീ സെന്ററുകളില്‍ നടക്കും.

ബിരുദപ്രവേശനം – കമ്മ്യൂണിറ്റി ക്വാട്ട

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിന്  എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ് അതത് കോളേജുകളില്‍ നിന്നും ലഭ്യമാകും. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 10-ന് വൈകീട്ട് 7 മണിക്കകം കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്ക്‌ലിസ്റ്റിലേക്ക് ഉള്‍പ്പെടുത്തുകയില്ല.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 24-നും എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ എം.ബി.എ. 22-നും മൂന്നാം സെമസ്റ്റര്‍ എം.ബി.എ. 23-നും തുടങ്ങും.

എം.എ. മലയാളം വൈവ

നാലാം സെമസ്റ്റര്‍ എം.എ. മലയാളം ഏപ്രില്‍ 2022 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ ഇവാല്വേഷനും വൈവയും 10-ന് നടക്കും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

ഒന്ന്, രണ്ട് സെമസ്റ്റര്‍ ബി.ടെക്., പാര്‍ട് ടൈം ബി.ടെക്. ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

വിവിധ ബി.ആര്‍ക്ക്. പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാ ഫലം

ഒന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 24 വരെ അപേക്ഷിക്കാം.

പരീക്ഷ

ബി.ആര്‍ക്ക്. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 23-നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ 24-നും തുടങ്ങും.

നാലാം സെമസ്റ്റര്‍ എം.എച്ച്.എം. ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷ 24-ന് തുടങ്ങും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക