കാലിക്കറ്റ് സര്‍വകലാശാലാ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥിയുടെ മുങ്ങിമരണം; സെക്യൂരിറ്റി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ നീന്തല്‍കുളത്തില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ച സംഭവത്തില്‍ സെക്യൂരിറ്റി ഓഫീസര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. ലോകകപ്പ് വിജയാഹ്ലാദത്തിനുശേഷം നീന്തല്‍കുളത്തില്‍ കൂട്ടുകാരോടൊത്ത് കുളിക്കാന്‍ പോയ എംഎ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ് രണ്ടാം വര്‍ഷ വിദ്യാര്‍ഥി എടവണ്ണ ഹൈക്കുവിട്ടില്‍ പി ഷെഹനാണ് മുങ്ങിമരിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് വൈസ്ചാന്‍സലര്‍ ഡോ. എം കെ ജയരാജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സെക്യൂരിറ്റി ഓഫിസര്‍ ജാംസ് ജേക്കബ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ചൊവ്വാഴ്ച ഉച്ചക്കുശേഷം രജിസ്ട്രാര്‍ ഡോ. ഇ കെ സതീഷിന് നല്‍കിയ റിപ്പോര്‍ട്ട് വൈകിട്ടോടെ വൈസ് ചാന്‍സലര്‍ ഓഫീസിന് കൈമാറി. ബുധനാഴ്ചയോടെ വിശദമായ അന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top