പരപ്പനങ്ങാടി: അജ്ഞാത ജീവി കൂട് തകര്‍ത്ത് ആടിനെ കൊന്നു. ഇന്ന് പുലര്‍ച്ചെകരിങ്കല്ലത്താണിയില്‍ ചെട്ടിയാംപറമ്പില്‍ മൊയ്തീന്‍ കുട്ടിയുടെ വീട്ടിലാണ് സംഭവം.
വീട്ടില്‍ വളര്‍ത്തുന്ന വലിയ ആടിനെയാണ് കൂടിന്റെ പട്ടിക തകര്‍ത്ത് കൊന്നത്. ആദ്യം വീട്ടുകാര്‍ കരുതിയത് തെരുവ് നായ്ക്കളുടെ ആക്രമം എന്നായിരുന്നു. എന്നാല്‍ പിന്നീട് വീടിന്റെ പരിസരത്തും മറ്റും വലിയ ജീവിയുടേതെന്ന് തോന്നിപ്പിക്കുന്ന കാല്‍പാദം കണ്ടതോടെയാണ് അജ്ഞാത ജീവിയാണന്ന സംശയം ബലപ്പെട്ടത്.
കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ കൂടും ആടുമാണ് നഷ്ടമായത്. അജ്ഞാത ജീവിയുടെ പാദം കണ്ടതോടെ പരിസരവാസികളും ഭീതിയിലായിരിക്കുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



