കൊയിലാണ്ടി:കൊയ്‌ലാണ്ടിയില്‍ കഴിഞ്ഞദിസം ഐസ്‌ക്രീം കഴിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന്‍ അഹമ്മദ് ഹസന്‍ റിഫായി(12) ആണ് മരിച്ചത്. സംഭവത്തില്‍ മുഹമ്മദലിയുടെ സഹോദരി താഹിറയെ കൊയ്‌ലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു.
ഐസ്‌ക്രീം ഫാമിലി പാക്കില്‍ ഇവര്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നത്രെ. ഇവര്‍ മുഹമ്മദലിയുടെ ഭാര്യയെ ലക്ഷ്യം വെച്ചായിരുന്നു വിഷം ചേര്‍ത്തതെന്ന് ചോദ്യംചെയ്യലില്‍ ഇവര്‍ സമ്മതിച്ചതായാണ് വിവരം.വ്യക്തി വൈരാഗ്യത്തിന്റെ പേരിലാണ് മുഹമ്മദലിയുടെ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് പ്രതി പോലീസിനോട് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പ്രതി വീട്ടിലെത്തിയപ്പോള്‍ ഇവര്‍ വീട്ടിലില്ലായിരുന്നു തുടര്‍ന്ന് മകന്‍ ഇത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
താഹിറയെ പോലീസ് വിശദമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



