ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി;എ രാജയുടെ അപ്പീല്‍ പരിഗണിക്കുന്നത് മാറ്റി

ദില്ലി: ദേവികുളം തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടിക്കെതിരെ എ രാജ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. അടുത്ത വെള്ളിയാഴച ഇക്കാര്യത്തില്‍ വിശദമായി കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ സുധാന്‍ ഷു ദുലിയ, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

സംവരണ സീറ്റായ ദേവികുളം നിയോജക മണ്ഡലത്തില്‍ വിജയിച്ച അഡ്വക്കേറ്റ് എ രാജ സംവരണത്തിന് അര്‍ഹനല്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഡി കുമാര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് രാജയുടെ തിരഞ്ഞെടുപ്പ് ഫലം റദ്ദ് ചെയ്ത ഹൈക്കോടതി ഉത്തരവ് ഇറക്കിയത്. ഇതിനെതിരെയാണ് രാജ സുപ്രീംകോടതിയെ സമീപിച്ചത്.

Share news
error: Content is protected !!
Scroll to Top