Section

malabari-logo-mobile

മലപ്പുറത്ത് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; രണ്ട് പേര്‍ അറസ്റ്റില്‍

HIGHLIGHTS : Student-centric cannabis sale in Malappuram; Two arrested

മലപ്പുറം: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന രണ്ട് പേരെ വണ്ടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാലി എറിയാട് സ്വദേശി താഴത്തേവീട്ടില്‍ ഷിബില്‍ (25), കാരാട് വെള്ളാമ്പ്രം സ്വദേശി കാവുങ്ങല്‍ ഷബീര്‍ എന്ന കുട്ടിമാന്‍ (36) എന്നിവരാണ് അറസ്റ്റിലായത്. മണലിമ്മല്‍പ്പാടം ബസ് സ്റ്റാന്‍ഡിന് പിറക് വശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് വെച്ചാണ് പ്രതികള്‍ പിടിയിലായത്.

225 ഗ്രാം കഞ്ചാവും രണ്ട് ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ഇരുവരേയും കണ്ട് സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് രണ്ടാളുടേയും വസ്ത്രത്തില്‍ നിന്ന് ഓരോ ചെറിയ കഞ്ചാവ് പൊതികള്‍ വീതം കണ്ടെടുത്തത്. തുടര്‍ന്ന് ഇവരുടെ ബൈക്കില്‍ ഒളിപ്പിച്ച നിലയില്‍ വലിയ കഞ്ചാവ് പൊതിയും കണ്ടെത്തി.

sameeksha-malabarinews

പിടിയിലായ യുവാക്കള്‍ ചില്ലറ വില്‍പ്പനക്കാരാണെന്ന് പൊലീസ് പറഞ്ഞു. മുമ്പും സമാന കേസില്‍ ഇരുവരും പിടിയിലായിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ ഇ ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ് ഐ. കെ സത്യന്‍, സി പി ഒമാരായ ഇ പി ജയേഷ്, സായ് ടി ബാലന്‍, വി സ്വദഖത്തുല്ല എന്നിവരാണ് പ്രതികളെ പിടികൂടിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!