കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകൾ; കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ കളയേണ്ട നന്നാക്കാന്‍ പഠിപ്പിക്കുന്ന പദ്ധതിയുമായി സര്‍വകലാശാല

കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ കളയേണ്ട
നന്നാക്കാന്‍ പഠിപ്പിക്കുന്ന പദ്ധതിയുമായി സര്‍വകലാശാല

വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ആറ് പഞ്ചായത്തുകളുമായി സഹകരിച്ച് കാലിക്കറ്റ് സര്‍വകലാശാല എല്‍.ഇ.ഡി. ബള്‍ബുകള്‍ നന്നാക്കുന്നതിന് പരിശീലനമൊരുക്കുന്നു. സര്‍വകലാശാലാ ഫിസിക്സ് പഠനവിഭാഗത്തിന്റെ നേതൃത്വത്തില്‍ കാമ്പസ് ഹരിതകമ്മിറ്റി, ആഭ്യന്തരഗുണനിലവാരം ഉറപ്പാക്കല്‍ സമിതി (ഐ.ക്യു.എ.സി.) എന്നിവയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. തേഞ്ഞിപ്പലം, പള്ളിക്കല്‍, ചേലേമ്പ്ര, പെരുവള്ളൂര്‍, മൂന്നിയൂര്‍, വള്ളിക്കുന്ന് പഞ്ചായത്തുകളില്‍ നിന്നായി 30 പേര്‍ക്ക് വീതം പരിശീലനം നല്‍കും. കുടുംബശ്രീ അംഗങ്ങളെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയാകും പരിപാടി. ഇ-മാലിന്യം കുറയ്ക്കുന്നതിനൊപ്പം പുതിയ തൊഴില്‍ സാധ്യതയും സാമ്പത്തികലാഭവും ഉറപ്പാക്കുന്നതാകും പദ്ധതിയെന്ന് ആലോചനാ യോഗം ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. ബയോടെക്നോളജി, ബോട്ടണി പഠനവകുപ്പുകളുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ക്കായി കൂണ്‍കൃഷിയിലും ടിഷ്യൂ വാഴത്തെ ഉത്പാദനത്തിലും പരിശീലനം നല്‍കുന്നതും പരിഗണനയിലുണ്ടെന്ന് വി.സി. അറിയിച്ചു. ചടങ്ങില്‍ ഫിസിക്സ് പഠനവകുപ്പ് മേധാവി ഡോ. സി.ഡി. രവികുമാര്‍ അധ്യക്ഷനായി. ഹരിത കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍ ഇ. തോപ്പില്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, ഡോ. മുഹമ്മദ് ഷാഹിന്‍ തയ്യില്‍, കുടുംബശ്രീ ജില്ലാ പ്രോജക്ട് മാനേജര്‍ കെ. ജാഫര്‍, പെരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ കലാം തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ടി. വിജിത്ത്, എ.പി. ജമീല, ശൈലജ, സുഹറാബി, സ്ഥിരസമിതി അധ്യക്ഷന്മാര്‍ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഫോട്ടോ- കേടായ എല്‍.ഇ.ഡി. ബള്‍ബുകള്‍ നന്നാക്കുന്നതിനുള്ള പദ്ധതിയുടെ ആലോചനായോഗം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

ലോഗോ ക്ഷണിച്ചു

മാര്‍ച്ച് 18 മുതല്‍ 29 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ദക്ഷിണമേഖല അന്തര്‍ സര്‍വകലാശാലാ പുരുഷ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ലോഗോ ക്ഷണിച്ചു. 28-ന് മുമ്പായി സര്‍വകലാശാലാ കായിക പഠനവിഭാഗത്തില്‍ ലഭിക്കണം. തിരഞ്ഞെടുക്കുപ്പെടുന്ന ലോഗോക്ക് ക്യാഷ്‌പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ഫോണ്‍ 9633850009, ഇ-മെയില്‍ dphyedu@uoc.ac.in

അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ അത്‌ലറ്റിക്‌സ്;
കാലിക്കറ്റിനെ അനശ്വര നയിക്കും

കെ.ഐ.ഐ.ടി. ഭുവനേശ്വറില്‍ വെച്ച് 21 മുതല്‍ 24 വരെ നടക്കുന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വനിതാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള കാലിക്കറ്റ് ടീമിനെ തൃശൂര്‍ സെന്റ് തോമസ് കോളേജിലെ സി.അനശ്വര നയിക്കും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എം.പി. അര്‍ച്ചനയാണ് വൈസ് ക്യാപ്റ്റന്‍. 24 അംഗ ടീമാണ് കാലിക്കറ്റിനു വേണ്ടി ട്രാക്കിലിറങ്ങുക. സേവ്യര്‍ പൗലോസ്, ശ്രീകാന്ത്, ജീഷ് കുമാര്‍ എന്നിവര്‍ പരിശീലകരും ദീപിക മാനേജരുമാണ്. ടീമംഗങ്ങള്‍ക്കുള് ജഴ്‌സി സിണ്ടിക്കേറ്റ് അംഗം അഡ്വ ടോം. കെ. തോമസ് വിതരണം ചെയ്തു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പിലുള്ള ആന്‍സി സോജന്‍, അഞ്ജലി പി.ഡി. എന്നിവരെ ടീമിലെത്തിക്കുന്നതിന് സര്‍വകലാശാല എല്ലാ ശ്രമങ്ങളും നടത്തുന്നതായി കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് പുറപ്പെടുന്ന കാലിക്കറ്റ് സര്‍വകലാശാലാ ടീമിന് നല്‍കിയ യാത്രയയപ്പില്‍ നിന്ന്.

ഗസ്റ്റ് അദ്ധ്യാപക നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ പരിസ്ഥിതി പഠന വകുപ്പില്‍ റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പരിചയ സമ്പന്നരായവരെ ഗസ്റ്റ് അദ്ധ്യാപകരായി നിയമിക്കുന്നു. പരിസ്ഥിതി ശാസ്ത്രത്തില്‍ പി.ജി.യും റിമോട്ട് സെന്‍സിംഗ്, ജിസ് സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തന പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ 24-ന് മുമ്പായി വിശദമായ ബയോഡാറ്റ സഹിതം പരിസ്ഥിതി പഠനവിഭാഗം കോ-ഓഡിനേറ്റര്‍ക്ക് അപേക്ഷ നല്‍കണം.

പി.എച്ച്.ഡി. പ്രവേശന അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് പഠനവിഭാഗം പി.എച്ച്.ഡി. റാങ്ക്‌ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അഭിമുഖം 25-ന് നടക്കും. വിദ്യാര്‍ത്ഥികള്‍ കാലത്ത് 10 മണിക്ക് അസ്സല്‍ രേഖകള്‍ സഹിതം പഠനവകുപ്പില്‍ ഹാജരാകണം. മെമ്മോ ഇ-മെയില്‍ ചെയ്തിട്ടുണ്ട്.
പരീക്ഷ

ഫെബ്രുവരി 26-ന് നടത്താന്‍ നിശ്ചയിച്ച മൂന്നാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷ മാര്‍ച്ച് 7-ലേക്ക് മാറ്റി. മറ്റു പരീക്ഷകളില്‍ മാറ്റമില്ല.

കാലിക്കറ്റ് സര്‍വകലാശാലാ നാനോ സയന്‍സ് ആന്റ് ടെക്‌നോളജി പഠനവിഭാഗത്തിലെ രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 25-ന് തുടങ്ങും.

എസ്.ഡി.ഇ. മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ പരീക്ഷകളും അവസാന വര്‍ഷ / 3, 4 സെമസ്റ്റര്‍ ഏപ്രില്‍ /  മെയ് 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും മാര്‍ച്ച് 3-ന് തുടങ്ങും.

സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു.ജി രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.

അഫിലിയേറ്റഡ് കോളേജുകളിലെയും എസ്.ഡി.ഇ.യിലെയും ആറാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020, 2021 സപ്ലിമെന്ററി പരീക്ഷകളും മാര്‍ച്ച് 30-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

ആറാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. സപ്തംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 25-നും  ഒന്നാം വര്‍ഷ ബി.എച്ച്.എം. 23-നും മൂന്നാം വര്‍ഷ ബി.എച്ച്.എം. 22-നും തുടങ്ങും.

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോകെമിസ്ട്രി നവംബര്‍ 2020 റഗുലര്‍, സപ്ലമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 2 വരെ അപേക്ഷിക്കാം.

ബി.വോക്. ബാങ്കിംഗ് ഫിനാന്‍സ് സര്‍വീസ് ആന്റ് ഇന്‍ഷൂറന്‍സ്  നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 ആറാം സെമസ്റ്റര്‍ പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.വോക് റിട്ടെയില്‍ മാനേജ്‌മെന്റ് ഏപ്രില്‍ 2020 പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ രണ്ട് വര്‍ഷ ബി.എഡ്. നവംബര്‍ 2021 റഗലുര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

സി.യു.ബി.സി.എസ്.എസ്.-യു.ജി. രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷകള്‍ക്കും സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്.-യു,ജി. ഏപ്രില്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ 28 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം.

Share news
error: Content is protected !!
Scroll to Top