എടപ്പാള്‍: ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. അപ്രതീക്ഷിത മിന്നല്‍ പണി മുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു.
കഴിഞ്ഞദിവസം ബസ് തൊഴിലാളികളും കാറുടമയും തമ്മിലുണ്ടായ അടിപിടിയില്‍ ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്ത നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ടാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.
ഓടാന്‍ തയ്യാറായി വന്ന ബസ്സുകളെ സമരക്കാര്‍ തടഞ്ഞതോടെ ചങ്ങരംകുളം പോലീസ് എത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി. ഒരു വിഭാഗം തൊഴിലാളികള്‍ സമരത്തില്‍ ഉറച്ചു നിന്നതോടെ വിദ്യാര്‍ത്ഥികളടങ്ങുന്ന യാത്രക്കാര്‍ ദുരിതത്തിലായി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




