കോട്ടയം: ലോക് ഡൗണ്‍ ലംഘിച്ച് അതിഥി തൊഴിലാളികളുടെ പ്രതിഷേധംമ. പായിപ്പാട് മന്നപ്പളളി റോഡിലാണ് നിരവധി പേര്‍ കൂട്ടത്തോടെ തെരുവിലിറങ്ങിയത്. നാട്ടിലേക്ക് പോകാന്‍ വാഹനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. ഭക്ഷണം എത്തിച്ചുതരാന്‍ തൊഴിലുടമകള്‍ തയ്യാറാകുന്നില്ലെന്നാണ് ഈവരുടെ ആക്ഷേപം. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. നാട്ടിലേക്ക് മടങ്ങി പോകാന്‍ അനുവദിക്കണമെന്ന് ഇവര്‍ ആശ്യപ്പെട്ടു.
എന്നാല്‍ അതിഥി സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി ഇറങ്ങിയത് ഭക്ഷണത്തിന് വേണ്ടിയല്ലെന്നും നാട്ടിലേക്ക് തിരിച്ചു പോകണം എന്ന ആവശ്യം ഉന്നയിച്ചാണെന്നും ജില്ലാ കളക്ടര്‍ സുധീര്‍ ബാബു പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചണ്‍ വഴിയുള്ള ഭക്ഷണം വിതരണം ചെയ്തപ്പോള്‍ അവര്‍ക്ക് പാകം ചെയ്ത ഭക്ഷണം വേണ്ടെന്നു പറഞ്ഞുവെന്നും കേരളീയ ഭക്ഷണം പറ്റാത്തതിനാല്‍ സ്വയം പാകം ചെയ്യാന്‍ ധാന്യങ്ങളും മറ്റും നല്‍കി. ഭക്ഷണം ഇല്ലെന്ന പരാതി ആരോടും പറഞ്ഞിട്ടില്ലെന്നും കളക്ടര്‍ പറഞ്ഞു. നാട്ടിലേക്ക് പോകണം എന്നാണ് ഇവര്‍ പറയുന്നത് എന്നാല്‍ അതിനുള്ള സാഹചര്യമില്ലെന്നും കളക്ടര്‍ പറഞ്ഞു.




