തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാന്‍ സാധ്യത. ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തില്‍ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.
മന്ത്രി സഭായോഗം ഓണ്‍ലൈനായാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎസില്‍ നിന്നും പങ്കെടുക്കും. മുഖ്യമന്ത്രി വിദേശത്ത് നിന്നും പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭായോഗമായിരിക്കും ഇത്.
ആള്‍ക്കൂട്ടം ഒഴിവാക്കാനുള്ള നിയന്ത്രണങ്ങളാകും നടപ്പിലാക്കുക. മന്ത്രിസഭായോഗത്തില്‍ പ്രധാനമായും വ്യാപരകേന്ദ്രങ്ങളിലും, വിനോദസഞ്ചാരകേന്ദ്രങ്ങളിലും രൂപം കൊള്ളുന്ന ആള്‍ക്കൂട്ടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവരുമെന്നാണ് സൂചന.
നാളെ നടക്കുന്ന കോവിഡ് അവലോകനയോഗത്തില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. സര്‍ക്കാര്‍ ഓഫീസുകളിലും നിയന്ത്രണം കൊണ്ടുവന്നേക്കും, ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകള്‍ അടച്ചിടുന്ന കാര്യത്തിലും തീരുമാനമുണ്ടാകാന്‍ സാധ്യതയുണ്ട്.
ഇപ്പോള്‍ തന്നെ ക്ലസ്റ്ററുകള്‍ ഉണ്ടായാല്‍ സ്‌കൂളുകളിലും കോളേജുകളിലും പതിനഞ്ച് ദിവസത്തേക്ക അടച്ചിടാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.




