Section

malabari-logo-mobile

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം; ശക്തമായ നടപടിയുണ്ടാകു: മുഖ്യമന്ത്രി

HIGHLIGHTS : strict action will take against attack on health workers-pinarayi Vijayan

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആശുപത്രികളിലെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും. ആരോഗ്യ സ്ഥാപനങ്ങളിലും ആശുപത്രികളിലും സിസി ടി വികള്‍ സ്ഥാപിക്കും. സിസി ടി വി ദൃശ്യങ്ങള്‍ പൊലീസ് എയ്ഡ് പോസ്റ്റിലേക്ക് കണക്ട് ചെയ്യും. ആശുപത്രി മാനേജുമെന്റുകള്‍ കൂടുതല്‍ കാര്യക്ഷമമാകണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇന്നും മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പി ഹെച്ച് സി യിലെ ആരോഗ്യ പ്രവര്‍ത്തകരെ മര്‍ദിച്ചതായി പരാതി. വനിതാ ജീവനക്കാരി ഉള്‍പ്പെടെയുള്ള 3 പേരെ വാക്സിന്‍ എടുക്കാന്‍ എത്തിയവര്‍ മര്‍ദിച്ചെന്ന് പരാതി. മര്‍ദനമേറ്റത് രാജേഷ്, കെസി ശബരി ഗിരീഷ്, രമണി എന്നിവര്‍ക്ക്. സാങ്കേതിക കാരണങ്ങളാല്‍ വാക്സിന്‍ വൈകുമെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മര്‍ദിച്ചതെന്ന് പരാതി.

sameeksha-malabarinews

വാക്സിന്‍ എടുക്കാന്‍ എത്തിയ ആള്‍ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് പരാതി. മര്‍ദനത്തില്‍ പരിക്കേറ്റവരെ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലപ്പുറം കൊണ്ടോട്ടി ചിറയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ വാക്സിനേഷന്‍ ക്യാമ്പിനിടെയാണ് സംഭവം നടന്നത്. വാക്സിനെടുക്കാന്‍ എത്തിയ രണ്ട് പേര്‍ ചേര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!