മലപ്പുറത്ത്‌ തെരുവുനായയൂടെ ആക്രമണത്തില്‍ പിഞ്ചുകുട്ടിക്ക്‌ പരിക്ക്‌

4Nazar ctp1മലപ്പുറം കോഡൂര്‍ പഞ്ചായത്തില്‍ വീണ്ടും തെരുവ്‌ നായയുടെ അക്രമത്തില്‍ പിഞ്ചു ബാലികക്ക്‌ സാരമായ പരിക്ക്‌ കോഡൂര്‍ ചെമ്മങ്കടവിലെ പട്ടര്‍ക്കടവന്‍ റിയാദിന്റെ ഒരു വയസ്‌ മാത്രം പ്രായമായ ഇഷയെന്ന പെണ്‍കുട്ടിക്കാണ്‌ തെരുവ്‌ നായയില്‍ നിന്നും കടിയേറ്റത്‌.
കുറച്ച്‌ ദിവസങ്ങളായി ഈ പ്രദേശത്ത്‌ തെരുവ്‌ നായകളുടെ കൂട്ടംകൂടിയുള്ള സഞ്ചാരം തുടങ്ങിയിട്ട്‌.
വീടിന്‌ അകത്ത്‌ കയറിക്കൂടിയ നായ കുട്ടിയെ കടിച്ചെടുത്ത്‌ പുറത്തേക്ക്‌ ഓടാനുള്ള ശ്രമത്തിനിടയില്‍ മാതാവ്‌ കസേര കൊണ്ട്‌ എറിഞ്ഞാണ്‌ നായയെ പുറത്തേക്ക്‌ ഓടിച്ചത്‌. മാതാവിന്റെ നിലവിളികേട്ട്‌ ആളുകള്‍ ഓടിയെത്തിയ ആളുകള്‍ക്ക്‌ നേരെ ആക്രമണത്തിനൊരുങ്ങിയ നായയെ ആളുകള്‍ അടിച്ച്‌ കൊന്നു.
തലക്കും മുഖത്തും സാരമായ പരിക്കേറ്റ കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുത്തിവെപ്പ്‌ എടുത്ത്‌ ഉച്ചക്ക്‌ ശേഷം വീട്ടിലേക്ക്‌ മാറ്റി.

കഴിഞ്ഞ ജൂലായിലും ഈ പ്രദേശത്തുള്‍പ്പെടെ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്ത്‌ പേരെ ഒരു തെരുവ്‌ നായ അക്രമിച്ചിരുന്നു.
മലപ്പുറം സിവില്‍ സ്റ്റേഷന്‌ സമീപമുള്ള ഈ പ്രദേശത്താണ്‌ ഏറ്റവും കൂടുതല്‍ തെരുവ്‌ നായ ശല്യം അനുഭവപ്പെടുന്നത്‌. സിവില്‍സ്റ്റേഷനിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളും വിവിധ കാരണങ്ങളാല്‍ പിടിച്ചിട്ടിട്ടുള്ള വാഹനങ്ങളുമാണ്‌ തെരുവ്‌ നായകള്‍ പെരുകുന്നതിന്‌ കാരണമെന്ന്‌ പ്രദേശവാസികളുടെ പരാതി.
ജനങ്ങളുടെ സൈ്വര്യജീവിതത്തിന്‌ പ്രയാസമാകുന്ന തെരുവ്‌ നായകളെ എന്ത്‌ വിലകൊടുത്തും നശിപ്പിക്കുമെന്ന്‌ കോഡൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.പി. ഷാജി പറഞ്ഞു.

Related Articles