മൂന്നിയൂരില്‍ വിവിധ ഇടങ്ങളില്‍ തെരുവ് നായകളുടെ ആക്രമണത്തില്‍ 6 പേര്‍ക്ക് പിരിക്ക്

street dogs bite injury

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തിലെ വിവിധ ഇടങ്ങളില്‍ തെരുവ് നായകളുടെ ആക്രമണം. ആറ് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.പ്രദേശത്തെ നിരവധി വളര്‍ത്ത് മൃഗങ്ങള്‍ക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്രമത്തില്‍ ആറ് പേര്‍ക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു. വെളിമുക്ക്, കൂഫ,ആലിങ്ങല്‍ പ്രദേശങ്ങളിലെ ചക്കികുട്ടി(62), അഫ്സാന(18), റംല(15) എന്നിവര്‍ക്കും പാപ്പനൂരിലെ ഒരു അമ്മക്കും മകനുമാണ് നായ്ക്കളുടെ കിടയേറ്റത്. പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ആളുകളെ ആക്രമിച്ച നായ്ക്കളെ വീടുകളിലെ ആട് പശു അടക്കമുള്ള വളര്‍ത്ത് മൃഗങ്ങളെയും ആക്രമിച്ചു. ഇവയില്‍ പല മൃഗങ്ങള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആറ് മാസം മുന്‍പ് സമാനമായി മൂന്നിയൂര്‍ നായ്ക്കളുടെ വ്യാപക ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന് കൂഫ ജനജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •