തിരൂരങ്ങാടി: ചെമ്മാട്, തിരൂരങ്ങാടി ഭാഗങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷം ഇന്ന് ഏഴുപേര്‍ക്കാണ് കടിയേറ്റത്. തിരൂരങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ച് ഇന്ന് രാവിലെ കൂരിയാട് സ്വദേശി കാട്ടുമുണ്ടക്കല്‍ ജിതിന്‍(20), കലീമുദ്ദീന്‍(46),പാലത്തിങ്ങല്‍ സ്വദേശി തണ്ടാശ്ശേരി സൈനുല്‍ ആബിദ്(36), സി കെ നഗര്‍ സ്വദേശി ചപ്പങ്ങത്തില്‍ ഇസ്മായില്‍(50), കരിപ്പറമ്പ് സ്വദേശി കാളി(43)എന്നിവര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ യൂണിവേഴ്‌സിറ്റി സ്വദേശി മണക്കാട്ടേയില്‍ മുജീബ്(38), അരിയല്ലൂര്‍ സ്വദേശി എന്നിവര്‍ക്കുമാണ് കടിയേറ്റത്.
തെരുവ് നായയുടെ കടിയേറ്റവരെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ആയിരക്കണക്കിന് ആളുകള്‍ ദിവസേനെ വന്നുപോകുന്ന ടൗണില്‍ തെരുവ് നായ ആക്രമണം നാള്‍ക്ക് നാള്‍ കൂടിവരികയാണ്. ഏതുസമയവും എവിടെവെച്ചും ആക്രമിക്കപ്പെടുമെന്ന ഭയത്തോടെയാണ് ആളുകള്‍ ഓരോ ദിവസവും ഇതുവഴികടന്നുപോകുന്നത്. അതെസമയം ഇക്കാര്യത്തില്‍ അധികൃതരുടെ അവഗണനയക്കെതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാര്‍.




