Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ തെരുവ് നായയുടെ ആക്രമണം രൂക്ഷം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്:ഭീതിയോടെ നാട്ടുകാര്‍

HIGHLIGHTS : Street dog attack intensifies in Tirurangadi

തിരൂരങ്ങാടി:തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ
നിരവധി പേര്‍ക്ക് പരിക്ക് പരിക്കേറ്റു. ചുളളിപ്പാറയില്‍ ഞായറാഴ്ച ഉച്ചയോടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. ചുള്ളിപ്പാറയിലെ അന്തംവീട്ടില്‍ മഹേശിന്റെ മകള്‍ ഷിവാനി (മൂന്ന്), തൂമ്പില്‍ മുനീറിന്റെ മകന്‍ മുഹമ്മദ് ആഫി (അഞ്ച്), വീരാശ്ശേരി സിദ്ധീഖിന്റെ മകന്‍ മുഹമ്മദ് ഹാദി (ഏഴ്) തൂമ്പില്‍ ആരിഫ (30), കാലരിക്കല്‍ പങ്കജാക്ഷി (50) കാളങ്ങാട്ട് വിനോദ് (43) എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും, പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇവിടെ വളര്‍ത്തു മൃഗങ്ങള്‍ക്കും നായയുടെ കടിയേറ്റിട്ടുണ്ട്. ചുള്ളിപ്പാറയിലും പരിസരങ്ങളിലും തെരുവ്നായ ശല്യം രൂക്ഷമായിതുടരുകയാണ്. തെരുനായ ശല്ല്യം കാരണം ജനങ്ങള്‍ ഭീതിയോടെയാണ് ഒരോദിവസവും തള്ളിനീക്കുന്നത്. നിരവധിതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ അനുകൂലമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറയുന്നു.

sameeksha-malabarinews

തിരൂരങ്ങാടി മുനിസിപ്പാലിറ്റി പരിധിയില്‍ പൊതുജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുന്ന ഇത്തരം അപകടകാരികളായ തെരുവ് നായകളുടെ ശല്യം ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ തിരൂരങ്ങാടി ഈസ്റ്റ് മേഖല കമ്മിറ്റി ഭാരവാഹികളായ കമറുദ്ദീന്‍ കക്കാട്, കെ പി ബബീഷ് എന്നിവരുടെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ അധികൃതര്‍ക്ക് പരാതി നല്‍കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!