പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

 

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കി; ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു

പിഎസ് സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിലുള്ള മനോവിഷമത്തില്‍ യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് മരിച്ചത്. അനുവിന്റെ ആത്മഹത്യ കുറിപ്പ് പുറത്തുവന്നു.

2019 ലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 68 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് പിഎസ് സിയോടും മറ്റ് അധികൃതരോടും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

ജോലി ലഭിക്കാത്തിന്റെ മനോവിഷമത്തിലാണ് ആത്മഹത്യ എന്ന് ആത്മഹത്യ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. റദ്ദാക്കിയ എക്‌സൈസ് റാങ്ക് പട്ടികയില്‍ 77 ാം റാങ്ക് ലഭിച്ചിരുന്നു.

സംഭവത്തില്‍ യുവജനസംഘടനകളുടെ നേതൃത്വത്തില്‍ വ്യാപക പ്രതിഷേധം നടന്നു. കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടരിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷമുണ്ടായി. കൊച്ചിയിലും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

Share news
error: Content is protected !!
Scroll to Top