Section

malabari-logo-mobile

സ്ത്രീ ശക്തി കലാജാഥക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി

HIGHLIGHTS : Stree Shakthi Kalajatha was given a reception at Parappanangadi.

പരപ്പനങ്ങാടി: സ്ത്രീധനത്തിനും അതിന്റെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കുമെതിരെയുള്ള ചോദ്യമുയര്‍ത്തി നാട്ടകങ്ങളിലെത്തുന്ന സ്ത്രീ ശക്തി കലാജാഥക്ക് പരപ്പനങ്ങാടിയില്‍ സ്വീകരണം നല്‍കി. സ്ത്രീധനത്തിനും സ്ത്രീപീഡനത്തിനും എതിരെ സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി നിലനിര്‍ത്തുന്ന വീടകങ്ങളും പൊതു ഇടങ്ങളും ഇനിയും അങ്ങനെ തുടര്‍ന്നു കൂട എന്ന പ്രഖ്യാപനവുമായി കുടുംബശ്രീ നേതൃത്വത്തില്‍ വിപുലമായ ജനകീയ മുന്നേറ്റത്തിനു സംസ്ഥാന സര്‍ക്കാര്‍ വഴിയൊരുക്കുകയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീപക്ഷ നവകേരളം കാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്റെ സംഘധ്വനി – രംഗശ്രീ തീയേറ്ററാണ് സ്ത്രീത്വത്തിന് തുല്യ പരിഗണനയുള്ള സമൂഹ സൃഷ്ടിയെന്ന സന്ദേശവുമായി ആടിയും പാടിയും അരങ്ങ് തകര്‍ക്കാന്‍ പരപ്പനങ്ങാടിയില്‍ എത്തിച്ചേര്‍ന്നത് .

sameeksha-malabarinews

സ്ത്രീപക്ഷ കലാജാഥ സ്വീകരണ ചടങ്ങ് ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ പരിസരത്ത് നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹ്‌സിന കെ പി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാനു ,സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പി വി മുസ്തഫ,നിസാര്‍ അഹമ്മദ്, സീനത്ത് ആലിബാപ്പു, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുഹറാബി പി പിഎന്നിവര്‍ സംസാരിച്ചു. പരിപാടിയില്‍ കൗണ്‍സിലര്‍മാര്‍, സിഡിഎസ് കണ്‍വീനര്‍മാരായ അരുനിമ, സൗമ്യത്ത് , സിഡിഎസ് മെമ്പര്‍മാര്‍, ഹരിത കര്‍മ സേന പ്രവര്‍ത്തകരും കുടുംബശ്രീ ജില്ലമിഷന്‍ പ്രോഗ്രാം മാനേജര്‍ ഷംന , കമ്മ്യൂണിറ്റി കൗണ്‍സിലര്‍ മൃദുല, എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്ത്രീധനത്തില്‍ തട്ടിയുടഞ്ഞ് ജീവിതവും ജീവനും തകര്‍ന്നു പോകുന്നവരുടെ നിരയിലേക്ക് ഇനി ഒരു പെണ്‍കുട്ടിയും ഉണ്ടാകരുതെന്ന് ഉറപ്പിക്കാനാണ് സ്ത്രീശക്തി കലാജാഥ തെരുവില്‍ ഇറങ്ങുന്നത്.
ജില്ലയിലെ നാലാം ദിവസമായ ഇന്ന് പരപ്പനങ്ങാടി നഗരസഭാ പരിസരത്തുനിന്ന് ആരംഭിക്കുന്ന കലാജാഥ അത്താണിക്കല്‍ ഓപ്പണ്‍ സ്റ്റേഡിയം ചേളാരി അങ്ങാടി എന്നിവടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 4.30 ന് തിരൂരങ്ങാടി കണ്ടാണത്ത് ബസ്സ്റ്റാന്‍ഡില്‍ സമാപനം കുറിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!