
കടലുണ്ടി:വളര്‍ത്തുകോഴികളെ വീട്ടുവളപ്പിലെ കൂടാക്രമിച്ച് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കടിച്ചുകൊന്നു. കടലുണ്ടി ഇടച്ചിറക്കു സമീപം വീട്ടില്‍കാവ് റോഡില്‍ കാട്ടീരിത്തി ഓണത്തറ ഗോപിനാഥിന്റെ വീട്ടിലെ 10 വളര്‍ത്തു കോഴികളെയാണ് നായ്ക്കള്‍ കൊന്നൊടുക്കിയത്.
തിങ്കള്‍ പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം. പുലര്‍ച്ചെ നായ്ക്കളുടെയും കോഴികളുടെയും അസ്വാഭാവിക ബഹളം കേട്ട് അയല്‍ക്കാരാണ് വിവരം വീട്ടുകാരെ അറിയിച്ചത്. ഉടന്‍ ഗൃഹനാഥന്‍ കൂട്ടിനകത്തുണ്ടായിരുന്ന നായ്ക്കളെ ഓടിച്ചകറ്റിയതിനാല്‍ 45 വളര്‍ത്തുകോഴികളില്‍ മറ്റുള്ളവയെ രക്ഷിക്കാനായി. കൂട് ആക്രമിച്ചാണ് അകത്തു കയറി നായ്ക്കള്‍ കോഴികളെ കടിച്ചുകൊന്നത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




