HIGHLIGHTS : Youth arrested with tobacco products

പന്തീരാങ്കാവ്: വില്‍പ്പനയ്ക്ക് സൂക്ഷിച്ച നിരോധിത പുകയില ഉല്‍പ്പന്നവുമായി ഉത്തര്‍പ്രദേശ് സ്വദേശി മനോജിനെ (39) പന്തീരാങ്കാവ് പൊലിസ് പിടികൂടി. പാലാഴി ഹൈലൈറ്റ് മാളിന് സമീപത്തെ ദേശീയപാതയുടെ മേല്‍പ്പാലത്തിനടിയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തിയത്.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തടഞ്ഞുവച്ച് ഇയാളുടെ കൈയില്‍ ഉണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചി പരിശോധിച്ചപ്പോഴാണ് 23 പാക്കറ്റ് ഹാന്‍സ് കണ്ടെടുത്തത്.
എസ്‌ഐ എന്‍ ആര്‍ പ്രശാന്ത്, സിപിഒമാരായ അശ്വിന്‍, അന്‍ഷാദ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു


