
നാദാപുരം : വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ അലൂമിനിയം പാത്രം തലയില്‍ കുടുങ്ങിയ 2 വയസ്സുകാരന് അഗ്‌നിരക്ഷാസേന രക്ഷകരായി. ഞായര്‍ വൈകിട്ട് തൂണേരി കളത്തറയിലെ അനസ് ഹസന്റെ മകന്‍ ആമീന്‍ ശവ്വാലിന്റെ തലയിലാണ് പാത്രം കുടുങ്ങിയത്.
പാത്രം ഊരിയെടുക്കാന്‍ വീട്ടുകാര്‍ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് കുട്ടിയുമായി നാദാപുരം അഗ്‌നിരക്ഷാ നിലയത്തില്‍ എത്തുകയായിരുന്നു.
സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ മുഹമ്മദ് സാനിജിന്റെ നേതൃത്വത്തില്‍ സേനാംഗങ്ങള്‍ ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടര്‍, മെറ്റല്‍ കട്ടര്‍ എന്നിവ ഉപയോഗിച്ച് ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തലയില്‍നിന്ന് പാത്രം മുറിച്ചുമാറ്റി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




