9 കാട്ടുപന്നികളെ വെടിവച്ചുകൊന്നു

വണ്ടൂർ: സംസ്ഥാന സർക്കാർ കാട്ടുപന്നികളെ വെടിവച്ച് കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകിയതിന്റെ ഭാഗമായി തിരുവാലി പഞ്ചായത്ത് നിയോഗിച്ച ഷൂട്ടർ ഷാനിന്റെ നേതൃത്വത്തിൽ മനുഷ്യജീവന് ഭീഷണിയും കൃഷിനാശം വരുത്തുന്നതുമായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ തുടങ്ങി.

ടിപ്പുസുൽത്താൻ റോഡിന് സമീപമായി തിങ്കളാഴ്ച രാവിലെ 9 പന്നികളെയാണ് കൊന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് കെ രാമൻകുട്ടിയുടെയും പഞ്ചായത്ത് അംഗം പി സബീർ ബാബുവിന്റെയും സാന്നിധ്യത്തിൽ വെടിവച്ചിട്ട കാട്ടുപന്നികളെ ശാസ്ത്രീയമായി സംസ്കരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top