Section

malabari-logo-mobile

ഗ്രീസില്‍ ഇടിമിന്നലും പ്രളയവും വിതച്ച് ഏലിയാസ് കൊടുങ്കാറ്റ്

HIGHLIGHTS : Storm Elias wreaks thunder and floods in Greece

വോലോസ്, ഗ്രീസ് : മധ്യ ഗ്രീസിലെ വോലോസില്‍ ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ ശക്തമായ കൊടുങ്കാറ്റ് വ്യാഴാഴ്ച സെന്‍ട്രല്‍ ഗ്രീസിന്റെ ചില ഭാഗങ്ങളെ അടിച്ചു തകര്‍ത്തു. നിരവധി റോഡുകള്‍ പാലങ്ങളും തകര്‍ത്തു. കൂടാതെ ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറുകയും ചെയ്തു.

ഏലിയാസ് എന്ന് വിളിക്കപ്പെടുന്ന കൊടുങ്കാറ്റാണ് മധ്യ നഗരമായ വോലോസില്‍ വ്യാപകമായ വെള്ളപ്പൊക്കത്തിന് കാരണമായിരിക്കുന്നത്. നൂറുകണക്കിന് ആളുകള്‍ അടുത്തുള്ള പര്‍വത ഗ്രാമങ്ങളില്‍ ഒറ്റപ്പെടുകയും ചെയ്തു. ഫയര്‍ സര്‍വീസ് രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്.

sameeksha-malabarinews

പലഭാഗങ്ങളിലും വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചിട്ടുണ്ട്.

ഈ മാസം ആദ്യം ഇതേ പ്രദേശത്ത് ഉണ്ടായ മോശം കാലാവസ്ഥയില്‍ 16 പേര്‍ കൊല്ലപ്പെടുകയും 2 ബില്യണ്‍ യൂറോ (2.3 ബില്യണ്‍ ഡോളര്‍) ഫാമുകള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നാശം വരുത്തുകയും ചെയ്തിരുന്നു.

രണ്ട് വര്‍ഷം മുമ്പ് ഉണ്ടായ വന്‍ കാട്ടുതീയുടെ ആഘാതം മൂലം വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള പ്രദേശമായ വോലോസിലും അടുത്തുള്ള ദ്വീപായ എവിയയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!