HIGHLIGHTS : Stop worrying; A wild cat is not a tiger
ഉള്ളേരി: ഉള്ളേരി-പേരാമ്പ്ര റോഡില്‍ പെട്രോള്‍ പമ്പിനും നളന്ദ ഹോസ്പിറ്റലിനും ഇടയിലുള്ള വീട്ടില്‍ കടുവയുടെ സന്നിധ്യം ഇല്ലെന്നും ദൃശ്യത്തില്‍ പതിഞ്ഞത് കാട്ടുപൂച്ചയാണെന്നും വനം വകുപ്പ്. വ്യാഴം പുലര്‍ച്ചെ നാലോടെയാണ് ഉള്ളേരി വരയാലില്‍ ഹൈദറിന്റെ വീടിന്റെ പിറകിലെ അലക്കുകല്ലിനടുത്തായാണ് കടുവയെന്ന് തോന്നിക്കുന്ന ജീവിയുടെ ദൃശ്യം സി സിടിവിയില്‍ പതിഞ്ഞത്.
ജനവാസകേന്ദ്രത്തില്‍ കടു വയെന്ന് പ്രചരിച്ചതോടെ ‘ ആശങ്ക അകറ്റാന്‍ അത്തോളി പൊലീസും താമരശേരി ഫോ റസ്റ്റ് ഉദ്യോഗസ്ഥരും സ്ഥല ത്തെത്തി. കടുവയുടെതായി കാലടയാളം ഉണ്ടോ എന്ന് താമരശേരി ഫോറസ്റ്റ് സ്റ്റേഷന്‍ ആര്‍ആര്‍ടി സംഘം പരിശോധിച്ചു. ഞായറാഴ്ച സമീപപ്രദേശമായ അത്തോളി വേളൂരില്‍ വീട്ടമ്മ ‘കടുവ’യെ കണ്ടതായി വാര്‍ ത്ത പ്രചരിച്ചിരുന്നു.
പിന്നാലെ കുമുള്ളിയിലും കടുവ’യെ കണ്ടതായി വിദ്യാ ര്‍ഥി എടുത്ത ഫോട്ടോ സഹി തം വാര്‍ത്ത പുറത്തുവന്നു. ഇതിനിടെയാണ് ഉള്ളേരി യില്‍ വീടിന് സമീപം ‘കടുവ’യെ കണ്ടെന്ന വിവരം പുറത്തുവരുന്നത്. എന്നാല്‍ ദൃശ്യത്തില്‍ കണ്ടത് കാട്ടുപൂച്ച (ജംഗിള്‍ ക്യാറ്റ്) ആണെന്ന് പിന്നീട് സ്ഥിരീകരിച്ചതായി താമരശേരി ആര്‍ആര്‍ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഗ്രേഡ് കെ ഷാജീവ് പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു