HIGHLIGHTS : An attempt was made to break the necklace of the housewife with a knife
കുറ്റ്യാടി: വീട്ടമ്മയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണമാല കവരാന്‍ ശ്രമിച്ചതായി പരാതി. അമ്പലക്കുളങ്ങര നിട്ടൂര്‍ റോഡിലെ കുറ്റിയില്‍ ചന്ദ്രിയുടെ വീട്ടിലാണ് ബുധന്‍ രാത്രി 10ഓടെ സ്ത്രീയും പുരുഷനുമെത്തിയത്. സ്ത്രീക്ക് ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് ഇവരെത്തിയത്.
ചന്ദ്രി വിട്ടിനുപുറത്തെ ബാത്ത്‌റും കാണിച്ചുകൊടുത്തു. ബാത്ത് റൂമില്‍ കയറി കത്തിയുമായി പുറത്തിറങ്ങിയ സ്ത്രീ ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ചന്ദ്രി ബഹളം വച്ചതിനെ തുടര്‍ന്ന് സ്ത്രീ പുരുഷനോടൊപ്പം ബൈക്കില്‍ രക്ഷപ്പെട്ടു. സ്വര്‍ണ മാല വീട്ടുമുറ്റത്തുനിന്ന് കണ്ടത്തി. കുറ്റ്യാടി പൊലീസ് അന്വേഷണം തുടങ്ങി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു