ചേളാരി ഐഒസി ഫില്ലിങ് യൂണിറ്റിലെ പാചകവാതക നീക്കം നിലച്ചു

HIGHLIGHTS : Gas extraction at Chelari IOC filling unit has stopped

തേഞ്ഞിപ്പലം: ഐഒസിയുടെ ചേളാരി ഫില്ലിങ് യൂണിറ്റില്‍നിന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള പാച കവാതക നീക്കം നിലച്ചു. ടാങ്കര്‍ ലോറികള്‍ക്കു നേരെ അക്രമം നടന്നതോടെയാണ് ചൊവ്വാഴ്ച മുതല്‍ വിതരണം തടസ്സപ്പെട്ടത്. മംഗലാപുരം ഫില്ലിങ് പ്ലാന്റില്‍ നിന്ന് ഈ ജില്ലകളിലെ ഏജന്‍സികളിലേക്ക് പാചകവാതകം എത്തിയിരുന്നു. എന്നാല്‍, വേതന വ്യവസ്ഥസംബന്ധിച്ച നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ച് മംഗലാപുരം പ്ലാന്റിലെ ടാങ്കര്‍ ലോറി തൊഴിലാളികള്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

തിങ്കളാഴ്ച രാത്രി ചേളാരി ഫി ല്ലിങ് യൂണിറ്റില്‍നിന്ന് കണ്ണൂരിലേക്കുപോയ ടാങ്കര്‍ ലോറിക്കു നേരെ മാഹിയില്‍വച്ച് കല്ലേറുണ്ടായി. ഇതോടെ സുരക്ഷ മുന്‍നിര്‍ത്തി ചേളാരി പ്ലാന്റ് അധികൃതര്‍ത തന്നെ ഈ രണ്ട് ജില്ലകളിലേക്കുള്ള വിതരണം താല്‍ക്കാലികമായി നിര്‍ത്തി.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!