
മലപ്പുറം: കാരാതോട് ഇന്‍കെല്‍ വ്യവസായ പാര്‍ക്കിലെ ജലസംഭരണിയില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. അതിഥി തൊഴിലാളിയായ മിറാജുല്‍ മൊല്ല-ജാസ്മിന്‍ ബീവി ദമ്പതികളുടെ മകന്‍ റിയാജ് മൊല്ല (എട്ട്)യാണ് മരിച്ചത്. കാരാതോട് ജിഎംഎല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ബുധന്‍ വൈകിട്ട് 5.15 നാണ് അപകടം. സ്‌കൂള്‍വിട്ടുവന്നശേഷം കളിക്കാന്‍ ജലസംഭരണി ഭാഗത്തേക്ക് റിയാജ് മൊല്ല പോയിരുന്നു. ഇതിനിടെ വെള്ളത്തില്‍ വീണതാകമെന്നാണ് കരുതുന്നത്. ഇന്‍കെല്‍, കാരാതോ ട് എന്നിവിടങ്ങളിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും മരിച്ചു.
വ്യാഴാഴ്ച രാവിലെ മഞ്ചേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പകല്‍ 12.30ഓടെ കാരാതോട് ജിഎംഎല്‍പി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവച്ചു. പെരുമ്പറമ്പ് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



