എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിദ്ധനെ പോലീസ് തിരയുന്നു

stop rapeമലപ്പുറം :  എടപ്പാളില്‍ പതിനാലുകാരിയായ എട്ടാംക്ലാസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സിദ്ധനെയാണ് പോലീസ് തിരയുന്നു. പാലക്കാട് സ്വദേശിയായ മുസ്തഫ(50)യാണ് പെണ്‍കുട്ടിയ പീഡിപ്പിച്ചത്. വയറ്റിലെ മുഴ ഭേദമാക്കാമെന്ന് പറഞ്ഞ് ഇയാള്‍ വീട്ടിലെത്തി വര്‍ഷങ്ങളായി പെണ്‍കുട്ടിയെ ചികിത്സിച്ചുവരികയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ ശരീരപ്രകൃതിയില്‍ മറ്റം വരുന്നത് കണ്ട് രക്ഷിതാക്കള്‍ ആശുപത്രിയിലെത്തിച്ച് നടിത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ സിദ്ധന്‍ മുങ്ങുകയയായിരുന്നു. പെണ്‍കുട്ടി ചങ്ങരംകുളത്തെ സ്വകാര്യആശുപത്രിയില്‍ വച്ച് പ്രസവിച്ചു.

നവജാതശിശുവിനെ തൃശ്ശൂര്‍ അമ്മത്തൊട്ടിലിലേക്ക് കൈമാറിയെന്നാണ് രക്ഷതാക്കള്‍ ചൈല്‍ഡ് വെല്‍ഫെയര്‍കമ്മറ്റിക്ക് മൊഴി നല്‍കിയിരിക്കുന്നത്.

പൊന്നാനി സിഐ മനോജ്കബീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്് കേസ് അന്വേഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top