ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിച്ചേക്കും

gopinath-muദില്ലി: അന്തരിച്ച കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണം സിബിഐ അന്വേഷിച്ചേക്കു മെന്ന് സൂചന. ഇക്കാര്യത്തെ സംബന്ധിച്ച് ആഭ്യന്തരമന്ത്രി നിതിന്‍ ഗഡ്കരി ചര്‍ച്ചനടത്തി. മുണ്ടെയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും ബിജെപി മഹാരാഷ്ട്ര ഘടകം ആവശ്യപ്പെട്ടു.

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേയാണ് ജൂണ്‍ 3 ന് കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ഗോപിനാഥ് മുണ്ടെ വാഹനാപകടത്തില്‍ മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇടിയെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചതും കരളിന് ക്ഷതമേറ്റതുമാണ് മരണകാരണ മെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

അതെസമയം മുണ്ടെയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷിക്കണമെന്നും മഹാരാഷ്ട്രയിലെ ബിജെപി നേതാവ് അവധൂത് ആവശ്യപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top