കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ ദേശിയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ChildTraffickingദില്ലി: മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉത്തരേന്ത്യയില്‍ നുന്നും കുട്ടികളെ കൊണ്ടു വന്ന സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ കേരളത്തിലെയും ജാര്‍ഖണ്ഡിലെയും ഡിജിപിമാര്‍ക്കും ചീഫ് സെക്രട്ടറിമാര്‍ക്കും കമ്മീഷന്‍ നോട്ടീസ് അയച്ചു.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് സ്വമേധയാ കേസെടുത്ത കമ്മീഷന്‍ സംഭവത്തെ കുറിച്ച് സ്വമേധയാ കേസെടുത്ത കമ്മീഷന്‍, നാല് ആഴ്ചയ്ക്കുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഇരു സ്ംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടു.

പുറത്തു വന്നിട്ടുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതര മുഷ്യാവകാശ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് കമ്മീഷന്‍ അഭിപ്രായപ്പെട്ടു. അതെസമയം കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യകടത്ത് തന്നെയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ വ്യക്തമാക്കിയിരുന്നു.

അതെസമയം കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യകടത്താണോ എന്നത് സംബന്ധിച്ച് കേരളത്തില്‍ അഭിപ്രോയഭിന്നത നിലനില്‍ക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top