ലയണല്‍ മെസ്സിയുടെ അര്‍ജന്റീന, ബ്രസീലിന്റെ പോരാട്ടഭൂവിലെത്തി

messi in brazilബെലോ ഹൊറിസോന്റ: ഇത്തവണ തങ്ങള്‍ക്കുവേണ്ടെത് മൂന്നാമത്തെ ലോകകപ്പാണെന്ന തീരുമാനവുമായി ലയണല്‍ മെസ്സിയുടെ അര്‍ജന്റീന 2014ലെ ലോകഫുട്‌ബോളിന്റെ പോരാട്ടഭൂമിയായ ബ്രസീലില്‍ വിമാനമിറങ്ങി.

തിങ്കളാഴ്ച വൈകീട്ടോടെ അര്‍ജന്റ്ീനയുടെ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗുരോ, ഗോണ്‍സാല ഹിഗ്വന്‍ എന്നിവരുടെ കൂറ്റന്‍ ചിത്രങ്ങളും ‘വാമോസ് അര്‍ജന്റീന’ (അര്‍ജന്റീന വരുന്നു) എന്ന് എഴുതിയ അര്‍ജന്റീനയുടെ വിമാനത്തിലാണ് ഇവര്‍ ബ്രസീലിലെ ബെലോ ഹൊറിസോന്റോയിലെത്തിയത്.

തുടര്‍ന്ന് ഇവര്‍ 27 കിലോമീറ്റര്‍ ദൂരയെുള്ള പരിശീലനകേന്ദ്രമായ സിഡാ ഗാലോ ട്രെയനിങ് കോംപ്ലക്‌സ് സ്ഥിതി ചെയ്യുന്ന വെസ്പാനിയിലേക്ക് പോയി.
അര്‍ജന്റീനയുടെ ആദ്യ മത്സരം ബ്രസീലിന്റെ ചുടകണ്ണീര്‍ വീണ ചരിത്രമുറങ്ങുന്ന മറാക്കാന സ്‌റ്റേഡിയത്തിലാണ് 15ാംതിയ്യതി ഞായറാഴ്ച ബോസ്‌നിയായണ് അര്‍ജന്റീനയെ നേരിടുക. ഗ്രൂപ്പ് എഫ് വിഭാഗത്തില്‍ ഇവര്‍ക്കു പുറമെ ആഫ്രക്കന്‍ ഏഷ്യന്‍ ശക്തകളായ ഇറാനും നൈജീരിയയുമാണുള്ളത്.

Share news
error: Content is protected !!
Scroll to Top