താമരേേശ്ശരിയില്‍ മക്കള്‍ പ്രവാസിവ്യവസായിയായ പിതാവിനെ കൊലപ്പെടുത്തി

stick-dude-killing-arena-4-extended_iconതാമരശ്ശേരി : സ്വത്ത് തട്ടിയെടുക്കാന്‍  താമരശ്ശേരിയില്‍ ബാപ്പയെ മക്കള്‍ കൊലപ്പെടുത്തി. താമരശ്ശേരിക്കടുത്ത് ഈങ്ങാപ്പുഴ സ്വദേശിയും കുവൈത്തില്‍ വ്യവസായിയുമായ അബ്ദുല്‍കരീമിനെയാണ മക്കളായ മിഥുല്‍രാജും ഫിര്‍ദൗസും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്.

പത്ത് മാസങ്ങള്‍ക്ക് മുമ്പാണ് അബ്ദുല്‍കരീമിനെ കാണാതായിട്ട്. അന്ന് മക്കള്‍ പരാതി കൊടക്കാന്‍ തയ്യാറയില്ലെന്ന, തുടര്‍ന്ന് കരീമിന്റെ സഹോദരങ്ങള്‍ ഇടപെട്ടാണ് പോലീസില്‍ പരാതി നല്‍കിയത്. പിന്നീട് കേസന്വേഷണം മന്ദഗതിയിലായതോടെ കരീമിന്റെ മാതാവ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു. ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു തുടര്‍ന്ന് നിരവധി പേരെ ചോദ്യം ചെയ്തതില്‍ നിന്നാണ് കേസന്വേഷണം മക്കളിലേക്ക് തിരിഞ്ഞത്. ഇവരെ ചോദ്യം ചെയ്തതില്‍ മൈസൂരില്‍ നിന്നാണ് കൊല നടത്തിയെതെന്ന് മൊഴി നല്‍കിയെന്നാണ് സൂചന. മൃതദേഹം മൈസൂരില്‍ കനാലില്‍ തള്ളിയെന്നും മൊഴി നല്‍കിയിട്ടുണ്ട്കരീമിന്റെ ബാങ്ക് അകൗണ്ടില്‍ നിന്് മരണശേഷവും പണം പിന്‍വലിച്ചതാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയത്.

കോഴിക്കോട് ജില്ലയില്‍ കോടികണക്കിന് രൂപയുടെ ഭുസ്വത്ത് അബ്ദല്‍ കരീമിന്റെ പേരിലുണ്ട്

Share news
error: Content is protected !!
Scroll to Top