
താനൂര്‍:വട്ടത്താണിക്കും മൂച്ചിക്കലിനുമിടയില്‍ ട്രെയിനിനുനേരെ കല്ലേറുണ്ടായി. കല്ലേറില്‍ ട്രെയിനിലെ യാത്രക്കാരന് പരിക്കേറ്റു. മീനടത്തൂര്‍ സ്വദേശി അണ്ണച്ചംപള്ളി കരീമിനാണ് തലയ്ക്ക് പരിക്കേറ്റത്.
തിരൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങിയ ഇദേഹം തിരൂര്‍ ആര്‍പിഎഫിനോട് വിവരം പറയുകയും ഉദ്യോഗസ്ഥര്‍ കരീമിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ തേടി. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാത്രിയാണ് കേഴിക്കോട് ഭാഗത്തുനിന്നും വന്ന ട്രെയിനുനേരെ കല്ലേറുണ്ടായത്. ഈ പ്രദേശങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുതല്‍ ഉള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



